
റാം സാഗർ തമ്പുരാൻ, WhatsApp number ---91+7907244210. 91+9633721128
2022 നവംബർ 20 - 1198 വൃശ്ചികം 4 ഞായറാഴ്ച ( പുലർച്ചെ 0 മണി 13 മിനിറ്റ് 49 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം)
അശ്വതി: സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങൾ ഉണ്ടാകും, വ്യാപാര ലാഭം, വിദ്യാവിജയം, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും, സുഖാനുഭവങ്ങള്‍, സർക്കാർ തലത്തിൽ പ്രമോഷന് ലഭിക്കാൻ സാദ്ധ്യത.
ഭരണി: മനപ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, കീര്‍ത്തി ലഭിക്കും, കുടുംബത്തില്‍ സമാധാനം, വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല സമയം, പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ശുഭാപ്തിവിശ്വാസം വർദ്ധിക്കും.
കാര്‍ത്തിക: മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങൾ ചെയ്യും, മനസുഖം കിട്ടും, അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, വിദ്യാവിജയം, ഈശ്വര ഭക്തി വർദ്ധിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും, സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കും.
രോഹിണി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, ഇഷ്ട മംഗല്ല്യയോഗം, ചുറ്റുപാടുകള്‍ അനുകൂലം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. മകയിരം: ആഗ്രഹങ്ങള്‍ നിറവേറും, ആരോഗ്യം മെച്ചപ്പെടും, പ്രയത്നങ്ങൾ സഫലമാകും, ഇഷ്ടപ്പെട്ട സംഗതികള്‍ അനായാസം കൈവന്നുചേരും, നയതന്ത്രശാലി ആയിരിക്കും, വാക് സാമാര്‍ത്ഥ്യം കാണിക്കും, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി.
തിരുവാതിര: ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ കേൾക്കാൻ സാധ്യത, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും, രോഗശമനം ഉണ്ടാകും, ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടക്കും, അംഗീകാരവും ആദരവും ലഭിക്കും. പുണര്‍തം: പ്രണയ കാര്യങ്ങളില്‍ പ്രതികൂല തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും വിപരീത നിലപാടുകൾ, കുടുംബവുമായി അകല്‍ച്ച, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, ജോലി നഷ്ടം സംഭവിക്കാം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
പൂയം: പേരും പെരുമയും ലഭിക്കും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, അകന്നു നിന്നവര്‍ അനുകൂലികളാകും, പ്രവര്‍ത്തിവിജയം, സുഖാനുഭവങ്ങൾ, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.
ആയില്യം: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം നഷ്ടപ്പെടാൻ ഇടയുണ്ട്, ബന്ധുക്കള്‍ ശത്രുക്കളാകും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍, രോഗാരിഷ്ടത, സന്ധ്യ കഴിഞ്ഞാല്‍ രേഖകളില്‍ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രകൾ ഒഴിവാക്കുക.
മകം: ഭൂമി, വാഹനം എന്നിവയുടെ ക്രയവിക്രയങ്ങള്‍ നടക്കാൻ സാദ്ധ്യതയുണ്ട്, നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും. മാനസികനിലയില്‍ ശാന്തത, സ്ത്രീകള്‍ക്ക് അംഗീകാരം, രോഗശാന്തി.
പൂരം: രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് സാദ്ധ്യത, പങ്ക് കച്ചവടത്തില്‍ നഷ്ടങ്ങൾ ഉണ്ടാകും, ചെലവുകള്‍ വര്‍ദ്ധിക്കും, ഉദരരോഗം, ദൈവാധീനക്കുറവ്.
ഉത്രം: കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഡംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വ്യക്തി ബന്ധങ്ങളിലെ കെട്ടുറപ്പ് വര്‍ദ്ധിക്കും, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം, ആത്മാര്‍ഥമായ സുഹൃത്തുക്കള ലഭിക്കും.
അത്തം: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ വിജയം, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍,ശത്രു ഭയം മാറിക്കിട്ടും, യാത്രയില്‍ ഗുണങ്ങൾ, ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, കുടുംബസുഖം, ശത്രു ജയം.
ചിത്തിര: ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും, യാത്രാഗുണം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ആരോഗ്യപരമായി കരുതല്‍ വേണം.
ചോതി : സായാഹ്നം വരെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകള്‍, ഉദരരോഗം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
വിശാഖം: ഉല്ലാസ യാത്രകള്‍ നടത്തും, ചെലവിനേക്കാള്‍ വരവ് കൂടുതൽ ലഭിക്കും, സ്ത്രീകള്‍ക്ക് അംഗീകാരം, കര്‍മ്മപുഷ്ടിയും യാത്രാവിജയവും, വസ്ത്രാഭരണാദി നേട്ടം, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും.
അനിഴം: സന്തോഷപ്രദമായ സമയം, മനസിൽ ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
കേട്ട: മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, ധനലഭ്യത, വാഹനഭാഗ്യം,പണമിടപാടുകളില്‍ നേട്ടം, അധ്യാപകര്‍ക്ക് അനുകൂലസമയം.
മൂലം: മനപ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങൾ ഉണ്ടാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, കുടുബസുഖം.
പൂരാടം: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, സ്ത്രീകൾ വഴി സുഖവും സമാധാനവും, ബിസിനസില്‍ പുരോഗതി, ജീവിതത്തില്‍ മുന്നേറണമെന്ന മോഹം ജനിക്കും.
ഉത്രാടം: സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി കിട്ടും, പുതിയ അവസരങ്ങള്‍ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും അധികാര പ്രാപ്തി ഉണ്ടാകും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും
തിരുവോണം: ബന്ധുക്കൾ സഹായിക്കും, പുതിയ സുഹൃത്തുക്കളെ ലഭിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ, പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വസ്ഥതയും സമാധാനവും.
അവിട്ടം: ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി, യാത്രയില്‍ ബുദ്ധിമുട്ടുകളും ധനനഷ്ടവും, കലഹം.
ചതയം: അപരിചിതരുമായി ലഹരി പാര്‍ട്ടികൾ കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപെടും, കടങ്ങള്‍ പ്രശ്നമാകും.
പൂരുരുട്ടാതി: ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കും, അന്യദേശവാസം വേണ്ടി വരും, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
ഉത്രട്ടാതി: അയൽക്കാരുമായി കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.
രേവതി: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ആദായത്തില്‍ കുറവ് അനുഭവപ്പെടും, സ്വന്തം പ്രവര്‍ത്തികള്‍ മൂലം അസ്വസ്ഥതകള്‍, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.