തിരുവനന്തപുരം: ഖത്തർ ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് പൂന്തുറ സ്‌പോർട്‌സ് അക്കാഡമി കുട്ടികളുടെ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. വിമെൻ ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്ത് കാൽപ്പന്തിന്റെ ആവേശം എത്തിക്കുന്നതിനുമാണ് മത്സരങ്ങളൊരുക്കിയത്. ലഹരിക്കെതിരായ സന്ദേശവും പങ്കുവച്ചു. മാലിന്യംതള്ളിയ ഇടങ്ങൾ വൃത്തിയാക്കി കളിസ്ഥലം ആക്കി മാറ്റി അവിടങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. പൂന്തുറ ഇൻസ്‌പെക്ടർ പ്രദീപ് ഉദ്ഘാടനം ചെയ്തു. പൂന്തുറ ഇടവക വികാരി ഫാദർ എ.ആർ.ജോൺ, സഹ വികാരി ഫാദർ ഡേവിഡ്‌സൺ, വാർഡ് കൗൺസിലർ മേരി ജിപ്‌സി എന്നിവർ പങ്കെടുത്തു.