
ന്യൂഡൽഹി: 2022ലെ ഏഷ്യ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ലോക ആറാം നമ്പർ താരത്തെ പരാജയപ്പെടുത്തി ചരിത്രനേട്ടം സ്വന്തമാക്കി മണിക ബത്ര. മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ജാപ്പനീസ് താരം ഹിന ഹയാത്തയെ 4- 2 എന്ന സ്‌കോറിൽ വീഴ്‌ത്തി വെങ്കല മെഡൽ മത്സരത്തിലെ ജേതാവായിരിക്കുകയാണ് മണിക. ഇതോടെ ഏഷ്യ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം മണികയ്ക്ക് സ്വന്തം. ടൂർണമെന്റിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് മണിക. തായ്‌ലാൻഡിലെ ഹുവാമാർക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മണിക ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചത്.
11-6, 6-11, 11-7, 12-10, 4- 11, 11- 2 എന്ന സ്‌കോറിനാണ് മണിക എതിരാളിയെ പരാജയപ്പെടുത്തിയത്. നേരത്തെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ജാപ്പനീസ് താരം മിമ ഇട്ടോയോട് 2-8 എന്ന സ്‌കോറിന് മണിക പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച നടന്ന ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ലോക ഏഴാം നമ്പർ താരം ചൈനയുടെ ചെൻ സിംഗ്‌ടോങ്ങിനെതിരെ വിജയം നേടിയാണ് മണിക ക്വാർട്ടർ ഫൈനലിൽ കടന്നത്. ലോക 44ാം നമ്പർ താരമായ ബത്ര നാലാം സീഡായ ടേബിൾ ടെന്നീസ് താരത്തെ 4-3നാണ് പരാജയപ്പെടുത്തിയത്. തുടർന്ന് തായ്‌വാൻ താരം ചെൻ സു യുവിനെ 4-3ന് പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തുകയായിരുന്നു.
Manika Batra creates history by becoming the first ever Indian female paddler to win a medal at Asian Cup Table Tennis Tennis tournament. She won a Bronze medal in style by beating World No. 6 & 3 time Asian Champion Hina Hayata 4-2 in Bronze medal bout. pic.twitter.com/WCsJ44XRy7
— ANI (@ANI) November 19, 2022