m
മെഗാ കേബിൾ ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് നടന്ന ടെക്നിക്കൽ സെഷനിൽ നിന്ന്

കൊച്ചി: മെറ്റാവേഴ്സിന്റെ ബിസിനസ് സാദ്ധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ നടന്ന ടെ

ക്നിക്കൽ സെഷനോടെ മൂന്നുദിവസമായി നടന്ന മെഗാ കേബിൾ ഫെസ്റ്റ് സമാപിച്ചു. എക്സ്.ആർ ഹൊറിസോൺ ചെയർമാൻ ഡെൻസിൽ ആന്റണി, കെ.സി.ബി.എൽ എം.ഡി രാജ്മോഹൻ മാമ്പ്ര, കേരളവിഷൻ ന്യൂസ് ചീഫ് പ്രൊമോട്ടർ പ്രിജേഷ് അച്ചാണ്ടി എന്നിവർ സംസാരിച്ചു. കേരളവിഷൻ ന്യൂസിന്റെ 'ഗോളാരവം' പരിപാടിയുടെ ഉദ്ഘാടനം സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ, എം.ഡി സുരേഷ് കുമാർ, സുരേഷ് ബാബു, സുധീഷ് പട്ടണം, ബിനു ശിവദാസ്, ജ്യോതികുമാർ, പി.എസ്.രജനീഷ് എന്നിവർ സംസാരിച്ചു.