bus
അപകടത്തിൽപെട്ട ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നു

പത്തനംതിട്ട : ളാഹ വഞ്ചി വളവിനു സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. ആന്ധ്ര എളൂർ ജില്ലയിലെ മുതുമലൈയിൽ നിന്നുള്ള 44 തീർത്ഥാടകരാണ് ടൂറിസ്റ്ര് ബസിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ (10 ), രാജശേഖരൻ (32), ഗോപൻ (42), രാജേഷ് (35), തരുൺ (23) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ല് ഒടിഞ്ഞ് കരൾ മുറിഞ്ഞ മണികണ്ഠന്റെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ റാന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

ശബരിമലയിൽ നിന്ന് മടങ്ങവേ അമിത വേഗതയിലായിരുന്ന ബസ് ളാഹ വഞ്ചി വളവിലെത്തിയപ്പോൾ ഡിവൈഡറിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു

പൊലീസും ഫയർഫോഴ്‌സും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മന്ത്രി വീണാജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, പൊലീസ് സ്‌പെഷൽ ഓഫീസർ ഹേമലത എന്നിവർ നേതൃത്വം നൽകി.