india

ന്യൂയോർക്ക്: ഇൻ‌ഡോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനമടക്കമുള്ള ചർച്ചകൾക്ക് ഇന്ത്യ നിർണായക പങ്കുവഹിച്ചതായി വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ഷോൺ - പിയർ വ്യക്തമാക്കി. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും യുക്രെയിൻ - റഷ്യ സംഘർഷത്തെ പറ്റി സംസാരിക്കവെ അവർ ചൂണ്ടിക്കാട്ടി. ആഗോള ഊർജ, ഭക്ഷ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും യു.എസും ഒന്നിച്ച് പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധം ഇത് സംബന്ധിച്ച ചർച്ചകളിൽ വളരെ നിർണായകമായിരുന്നു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെ യു.എസ് പിന്തുണയ്ക്കുന്നുവെന്നും കരീൻ വ്യക്തമാക്കി.