iran

ടെഹ്‌റാൻ: ഇറാനിൽ ഇന്നലെ സുരക്ഷാ സേനയുടെ വെടിയേറ്റ് മൂന്ന് ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ കൊല്ലപ്പെട്ടു. കുർദ്ദിസ്ഥാൻ പ്രവിശ്യയിലാണ് വെടിവയ്പുണ്ടായത്. രാജ്യത്ത് പ്രക്ഷോഭങ്ങളിൽ ഇതുവരെ 47 കുട്ടികളടക്കം 378 പേർ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. അറസ്റ്റിലായവർ 15,​000 കടന്നു. അതേസമയം,​ കഴിഞ്ഞ ദിവസം ബുകാൻ നഗരത്തിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം സുരക്ഷാസേന ആശുപത്രിയിൽ നിന്ന് പിടിച്ചെടുത്ത് രഹസ്യമായി സംസ്കരിച്ചെന്നും തടയാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്ക് നേരെ വെടിവച്ചെന്നും റിപ്പോർട്ടുണ്ട്.