
ഫേസ്ബുക്ക് യൂസേഴ്സിന്റെ വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പ്രൊഫൈലിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ല തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്. പ്രൊഫൈൽ ഉപയോഗം കൂടുതൽ എളുപ്പത്തിലാക്കാനാണ് ഈ പുതിയ നടപടിയെന്നാണ് സോഷ്യൽ മീഡിയ പ്ളാറ്റഫോമുകളിലെ ആഗോള ഭീമനായ ഫേസ്ബുക്കിന്റെ വിശദീകരണം.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി പരസ്യക്കമ്പനികൾക്ക് കൈമാറുന്നു എന്നതടക്കം നിരവധി ആരോപണങ്ങൾ ഫേസ് ബുക്കിനെതിരെ ഉയർന്ന് വന്നിരുന്നു. വിവിധ ലോകരാജ്യങ്ങളിൽ ഇതിന്റെ പേരിൽ നിയമ നടപടി വരെ നേരിടേണ്ടി വന്നതിന് പിന്നാലെ വാട്ട്സാപ്പിന്റെ അടക്കം ഉടമസ്ഥതയുള്ള ഫേസ്ബുക്ക് 'മെറ്റ' എന്ന പേരിലേയ്ക്ക് മാറിയിരുന്നു. പരസ്യ വരുമാനം ഇടിയുകയും ഒപ്പം നിരവധി യൂസേഴ്സിനെ നഷ്ടപ്പെടുകയും ചെയ്ത അവസ്ഥയിലാണ് ഫേസ്ബുക്ക് ഇപ്പോൾ ഉള്ളത്. അതിനിടയിലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ കമ്പനിയുടെ തീരുമാനം.
Facebook is removing religious views and ‘interested in’ info from profiles from 1 December 2022 pic.twitter.com/SKjSrtwUwm
— Matt Navarra (@MattNavarra) November 16, 2022
ഡിസംബർ ഒന്ന് മുതൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിൽ നിന്നും മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ അടങ്ങുന്ന വിവരങ്ങൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം. നിലവിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് അവ പിൻവലിക്കാനുള്ള നോട്ടിഫിക്കഷനും അധികം വൈകാതെ തന്നെ ലഭിക്കും. പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിവരങ്ങക്കും പുതിയ മാറ്റം ബാധകമല്ല. കോൺടാക്ട്സ് വിവരങ്ങൾ റിലേഷൻഷിപ്പ് സ്റ്റാറ്റസ് തുടങ്ങിയവ തുടർന്നും പ്രൊഫൈലിൽ പ്രദർശിപ്പിക്കാവുന്നതാണ്.