lasters

ഹൈദരാബാദ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിൽ തങ്ങളെ കീഴടക്കി ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷയമായ ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്സിന്റെ മധുരപ്രതികാരം.18ാം മിനിട്ടിൽ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. ഇവാൻ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടർച്ചയായ മൂന്നാം ജയമാണിത്. തോൽവിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയിൽ നാല് ജയവും മൂന്ന് തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയർന്നു ബ്ലാസ്‌റ്റേഴ്‌സ്. മത്സരത്തിന് മുമ്പ് ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്. മറ്റൊരു മത്സരത്തിൽ ചെന്നൈയിൻ 3-1ന് ജംഷഡ്പൂരിനെ കീഴടക്കി.