ff

കൊച്ചി: കൊച്ചിയിൽ ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്. പ്രായപൂർത്തിയാകുന്നതിന് മുൻപാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കേസിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്തിയിരുന്നു.

അതേസമയം ബീയറിൽ മയക്കുമരുന്ന് കലർത്തി​ നൽകി കെണി​യി​ൽപ്പെടുത്തിയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് മോഡൽ വെളിപ്പെടുത്തിയതോടെ ബലാത്സംഗം, കടത്തി​ക്കൊണ്ടുപോകൽ കുറ്റങ്ങൾക്കൊപ്പം ഗൂഢാലോചനയും പ്രതികൾക്കെതിരെ ചുമത്തി. ഏതാനും വർഷങ്ങളായി​ കൊച്ചി​യി​ൽ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാൻകാരിയായ ഡി​മ്പി​ൾ ലാമ്പ​ (ഡോളി-19) ഡി.ജെ.പാർട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നൽകി.

യുവതി​യും കൂട്ടുകാരി​യും താമസി​ച്ചി​രുന്ന കാക്കനാട് ഇൻഫോ പാർക്കി​ലെ ഓയോ റൂമി​ൽ നി​ന്ന് സംഭവദി​വസം ധരി​ച്ചി​രുന്ന വസ്ത്രങ്ങൾ ഫൊറൻസി​ക് പരി​ശോധനയ്ക്കായി​ കസ്റ്റഡി​യി​ലെടുത്തു. തേവര അറ്റ്ലാന്റി​സി​ലെ ഹോട്ടലി​ലെ ഡാൻസ് ഫ്ളോർ പൊലീസ് സീൽ ചെയ്തു. ഹോട്ടലി​ലെയും വാഹനം സഞ്ചരി​ച്ച പ്രദേശങ്ങളി​ലെയും സി​.സി​.ടി​.വി​ ദൃശ്യങ്ങളും ശേഖരി​ച്ചു. വാഹനത്തി​ലും ഫൊറൻസി​ക് പരി​ശോധന നടത്തി​.

ഡി​.ജെ പാർട്ടി​ക്ക് ശേഷം മദ്യപി​ക്കവേ കുഴഞ്ഞുവീണ യുവതി​യെ മഹീന്ദ്ര ഥാറിൽ കയറ്റി​ നഗരത്തി​ൽ ഒരു മണി​ക്കൂറോളം ചുറ്റി​ മാനഭംഗപ്പെടുത്തി​യെന്നാണ് പരാതി​. കാസർകോട് സ്വദേശിയായ യുവതി പ്രായപൂർത്തി​യാകും മുമ്പ് ​ ഫോർട്ടുകൊച്ചി​ സ്വദേശി​യെ വി​വാഹം ചെയ്തി​രുന്നു. രണ്ട് വർഷം മുമ്പ് ഭർത്താവി​നും കുടുംബത്തി​നുമെതി​രെ പരാതി നൽകി. യുവാവി​നെതി​രെ പോക്സോകേസും കുടുംബാംഗങ്ങൾക്കെതി​രെ ഗാർഹി​ക പീഡനത്തി​ന് കേസുമെടുത്തി​രുന്നു. പി​ന്നീട് കൊച്ചി​യി​ൽ തങ്ങി​ മോഡലിംഗ്, സീരി​യൽ രംഗത്ത് തുടർന്നു. ഒ.ടി​.ടി​ പ്ളാറ്റ്ഫോമി​ൽ ടി​.വി​.സീരി​സി​ലും ​ അഭി​നയി​ച്ചി​ട്ടുണ്ടെന്ന് അറി​യുന്നു.

ഒന്നാം പ്രതി പി.എസ്.വിവേക് (26), രണ്ടാം പ്രതി​ സുധീപ് (27), മൂന്നാം പ്രതി​ നി​ധി​ൻ (25) നാലാം പ്രതി​ ഡി​മ്പി​ൾ ലാമ്പ (ഡോളി​ -19) എന്നി​വരെ മജി​സ്ട്രേറ്റി​നു മുന്നി​ൽ ഹാജരാക്കി​ റി​മാൻഡ് ചെയ്തു. വാഹനയുടമയായ വി​വേക് ഏവി​യേഷൻ കോഴ്സി​ന് ശേഷം ഗൾഫി​ൽ എയർലൈൻ കമ്പനി​യി​ൽ ജോലി​ ചെയ്തി​രുന്നു. സുധീപ് ബി​.ടെക്കുകാരനാണ്. നി​ഥി​ൻ ഡ്രൈവറാണ്. മൂവരും കൊടുങ്ങല്ലൂർ സ്വദേശി​കളാണ്.