egypt

ഏവരെയും അതിശയിപ്പിക്കുന്ന പുരാതന നിർമിതികളാൽ നിറഞ്ഞ രാജ്യമാണ് ഈജിപ്ത്. ഫറവോമാരുടെ ശവകുടീരങ്ങളായ ഭീമാകാരമായ പിരമിഡുകളും സ്തൂപങ്ങളും ശില്പങ്ങളുമല്ലാതെ ഇനിയും മറഞ്ഞിരിക്കുന്ന അനവധി വിസ്മയങ്ങളാണ് ഈജിപ്തിലുള്ളതെന്നാണ് ചരിത്ര ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിൽചരിത്ര പരമായി ഏറെ സവിശേഷതകളുള്ളൊരു കണ്ടെത്തൽ ഈജിപ്തിൽ അടുത്തിടെയുണ്ടായി.

ക്ളിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കൻ റിപബ്ളിക്കിലെ സാന്റോ ഡൊമിൻഗോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സംഘം 'ജ്യോമിതീയ വിസ്മയം' എന്ന് വിളിക്കാവുന്ന തരത്തിൽ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകർന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയിൽ നിന്നാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 13 മീറ്റർ താഴ്ചയിൽ പാറയിൽ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്.

 

തുരങ്കത്തിന് ഏകദേശം 1,305 മീ​റ്റർ നീളവും രണ്ട് മീ​റ്റർ ഉയരവുമുണ്ട്. ആൽബസ്​റ്റാർ കൊണ്ട് നിർമിച്ച രണ്ട് തലകൾ ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ തുരങ്കത്തിന്റെ വാസ്തുവിദ്യാ രൂപകല്പന ഗ്രീസിലെ യുബിലിനോസ് തുരങ്കത്തിന്റെ രൂപകല്പനയുമായി ഏറെ സാമ്യമുള്ളതാണെന്നാണ് ഗവേഷണ സംഘം വ്യക്തമാക്കുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം മെഡി​റ്ററേനയൻ കടലിൽ മുങ്ങിയിരുന്നതായാണ് പ്രാഥമിക പരിശോധന വ്യക്തമാക്കുന്നത്. ചതുരാകൃതിയിലുള്ല ചുണ്ണാമ്പുകല്ലിന് പുറമേ നിരവധി മൺപാത്റങ്ങളും സെറാമിക് പാത്രങ്ങളും ചെളിയിൽ പുതഞ്ഞ നിലയിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

-egypt

മുൻപ് ഇവിടെ നടന്ന പര്യവേഷണ ഖനനത്തിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെയും ക്ളിയോപാട്രയുടെയും പേരുകളും മുഖവും ആലേഖനം ചെയ്ത നാണയങ്ങളും ശിരസില്ലാത്ത പ്രതിമകളും ലഭിച്ചിരുന്നു.

egypt