kk

കൊച്ചി: ബിയറിൽ യറി​ൽ മയക്കുമരുന്ന് കലർത്തി​ നൽകി കെണി​യി​ൽപ്പെടുത്തിയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് കൊച്ചിയിൽ പീഡനത്തിനിരയായ മോഡലിന്റെ വെളിപ്പെടുത്തൽ. ഏതാനും വർഷങ്ങളായി​ കൊച്ചി​യി​ൽ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാൻകാരിയായ ഡി​മ്പി​ൾ ലാമ്പ​ (ഡോളി-19)

ഡി.ജെ.പാർട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നൽകി . ബാറിൽ വെച്ച് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു.അവശയായ തന്നോട് ഡിമ്പിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വച്ച് പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്തത്. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി ഡിമ്പിളും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

പ്രതികൾക്കിതിരെ ബലാത്സംഗം, കടത്തി​ക്കൊണ്ടുപോകൽ കുറ്റങ്ങൾക്കൊപ്പം ഗൂഢാലോചനയും ചുമത്തി പൊലീസ് അന്വേഷണം വിപുലീകരിച്ചു. എറണാകുളം മെഡി​. കോളേജിൽനിന്ന് യുവതിയെ അവരുടെ ആവശ്യപ്രകാരം
ഡി​സ്ചാർജ് ചെയ്തു. കാര്യമായ പരിക്കി​ല്ലെന്നാണ് മെഡി​ക്കൽ റി​പ്പോർട്ട്. മജി​സ്ട്രേറ്റി​ന് മുന്നി​ൽ ​ രഹസ്യമൊഴി​ രേഖപ്പെടുത്തി​.

യുവതി​യും കൂട്ടുകാരി​യും താമസി​ച്ചി​രുന്ന കാക്കനാട് ഇൻഫോ പാർക്കി​ലെ ഓയോ റൂമി​ൽ നി​ന്ന് സംഭവദി​വസം ധരി​ച്ചി​രുന്ന വസ്ത്രങ്ങൾ ഫൊറൻസി​ക് പരി​ശോധനയ്ക്കായി​ കസ്റ്റഡി​യി​ലെടുത്തു. തേവര അറ്റ്ലാന്റി​സി​ലെ ഹോട്ടലി​ലെ ഡാൻസ് ഫ്ളോർ പൊലീസ് സീൽ ചെയ്തു. ഹോട്ടലി​ലെയും വാഹനം സഞ്ചരി​ച്ച പ്രദേശങ്ങളി​ലെയും സി​.സി​.ടി​.വി​ ദൃശ്യങ്ങളും ശേഖരി​ച്ചു. വാഹനത്തി​ലും ഫൊറൻസി​ക് പരി​ശോധന നടത്തി​.

ഒന്നാം പ്രതി പി.എസ്.വിവേക് (26), രണ്ടാം പ്രതി​ സുധീപ് (27), മൂന്നാം പ്രതി​ നി​ധി​ൻ (25) നാലാം പ്രതി​ ഡി​മ്പി​ൾ ലാമ്പ (ഡോളി​ -19) എന്നി​വരെ മജി​സ്ട്രേറ്റി​നു മുന്നി​ൽ ഹാജരാക്കി​ റി​മാൻഡ് ചെയ്തു. വാഹനയുടമയായ വി​വേക് ഏവി​യേഷൻ കോഴ്സി​ന് ശേഷം ഗൾഫി​ൽ എയർലൈൻ കമ്പനി​യി​ൽ ജോലി​ ചെയ്തി​രുന്നു. സുധീപ് ബി​.ടെക്കുകാരനാണ്. നി​ഥി​ൻ ഡ്രൈവറാണ്. മൂവരും കൊടുങ്ങല്ലൂർ സ്വദേശി​കളാണ്