congress

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ദ്‌പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ചന്ദൻ ഠാക്കൂർ നടത്തിയ മുസ്‌ലീം അനുകൂല പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി ജെ പി. രാജ്യത്തെയും കോൺഗ്രസിനെയും രക്ഷിക്കാൻ സാധിക്കുക മുസ്‌ലീം സമുദായത്തിന് മാത്രമാണെന്ന ഠാക്കൂറിന്റെ പരാമർശമാണ് വിമർശനങ്ങൾക്കിടയാക്കിയത്. ഇന്നലെ നടന്ന റാലിയിലായിരുന്നു വിവാദപരാമർശം.

മുസ്‌ലീം സമുദായത്തെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വ‌ർഗീയത എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണരൂപമെന്നും ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

Congress candidate Sidhpur candidate Chandanji Thakor saying “only Muslims can save Congress!! BJP govt stopped your Triple Talaq & Hajj Subsidy” - After PM MMS saying 1st right on resources belongs to Muslims & after attacks on Hindu Astha by Jarkiholi & others, Congress 1/n pic.twitter.com/9iPsJ59JsK

— Shehzad Jai Hind (@Shehzad_Ind) November 19, 2022

രാജ്യത്ത് വിഭവങ്ങളുടെ ആദ്യ അവകാശം മുസ്‌‌ലീം സമുദായത്തിനാണെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പരാമർശത്തിന് പിന്നാലെയാണ് താക്കോറിന്റെ പ്രസ്‌താവന എത്തിയിരിക്കുന്നതെന്നും പൂനവാല പറഞ്ഞു.

Congress candidate Sidhpur candidate Chandanji Thakor saying “only Muslims can save Congress!! BJP govt stopped your Triple Talaq & Hajj Subsidy” - After PM MMS saying 1st right on resources belongs to Muslims & after attacks on Hindu Astha by Jarkiholi & others, Congress 1/n pic.twitter.com/9iPsJ59JsK

— Shehzad Jai Hind (@Shehzad_Ind) November 19, 2022

മുസ്‌ലീം അനുകൂല പരാമർശങ്ങൾക്കൊപ്പം റാലിയിൽ ബി ജെ പിയെ താക്കോർ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എൻ ആർ സി പ്രക്ഷോഭങ്ങൾക്കിടെ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും തെരുവിലിറങ്ങിയിരുന്നു. മുസ്‌ലീംങ്ങൾക്കായി മറ്റൊരു പാർട്ടിയും നിലകൊണ്ടില്ല. മുസ്‌ലീം സമുദായത്തെ സംരക്ഷിക്കുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. ബി ജെ പി നിങ്ങളെ വിവിധ രീതിയിൽ അസ്വസ്ഥരാക്കി. മുത്തലാഖ് നിർത്തലാക്കി. ഹജ്ജിന് പോകാനായി കോൺഗ്രസ് സബ്‌സിഡി നൽകിയിരുന്നു. എന്നാൽ ബി ജെ പി പുതിയ നയങ്ങൾ കൊണ്ടുവന്ന് അത് നിർത്തലാക്കി. ചെറിയ സംരംഭങ്ങൾക്കായി നൽകിയിരുന്ന സബ്‌സിഡി നിലച്ചുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആരോപിച്ചു.