
കുവൈത്ത് സിറ്റി: താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്റ്റിൽ. കുവൈത്തിലെ ആന്റി ഡ്രഗ് ട്രാഫിക്കിംഗ് ജനറൽ ഡിപ്പാർട്ടമെന്റ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടികളുടെ വിത്തുകളും ഒമ്പത് ചെടികളും പൊലീസ് പിടിച്ചെടുത്തു.
കഞ്ചാവ് പെടികൾക്ക് വളരാനാവശ്യമായ ചൂടും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളോടെയായിരുന്നു കൃഷി. ഇവയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ചോദ്യം ചെയ്യലിൽ, വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്തതെന്ന് യുവാവ് സമ്മതിച്ചു. തുടർ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
الإعلام الأمني:
— وزارة الداخلية (@Moi_kuw) November 19, 2022
ضبط شخص وبحوزته مواد مخدرة وشتلات ماريجوانا pic.twitter.com/qJvPQyxsRL