
കുട്ടികളുടെ പഠനത്തിനാവശ്യമായ നോട്ട്സ് അടക്കമുള്ള പലതും വാട്സാപ്പിലൂടെ അദ്ധ്യാപകർ അയച്ചുകൊടുക്കാറുണ്ട്. കൊച്ചുകുട്ടികളുടെ മാതാപിതാക്കളുടെ ഫോണുകളിലായിരിക്കും അദ്ധ്യാപകർ സന്ദേശമയക്കുക. മകന് അല്ലെങ്കിൽ മകൾക്ക് ഫോൺ നൽകുമ്പോൾ നിങ്ങൾ നിർബന്ധമായും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.
അനാവശ്യമായ ആപ്പുകൾ ലോക്ക് ചെയ്യുകയാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെ ലോക്ക് ചെയ്യുക. പ്ലേസ്റ്റോറിൽ നിന്ന് ആപ് ലോക്ക് പോലുള്ളവയുടെ സഹായം തേടാം. ഗൂഗിൾ സേർച്ച് സേഫ് ആക്കുകയാണ് മറ്റൊരു പ്രധാന കാര്യം. പ്രായത്തിന് യോജിക്കാത്ത ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നതിനുള്ള സേഫ് സെർച്ച് ഫീച്ചർ ഉപയോഗിക്കാം.
കുട്ടികൾ കാണുന്നത് പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുവരുത്താനുള്ള ഫീച്ചറുകൾ യൂട്യൂബിലുണ്ട്. അശ്ലീല ദൃശ്യങ്ങളും, അക്രമങ്ങളുമൊന്നും കാണാനാകാത്ത രീതിയിൽ സെറ്റിംഗിസിൽ മാറ്റം വരുത്തിയിട്ടുവേണം കുട്ടിയ്ക്ക് ഫോൺ കൊടുക്കാൻ.