ravi-sankar

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പൊലീസുകാരൻ ഒളിവിൽ. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് പരാതി. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് ഒരു കോടി രൂപയോളം തട്ടിയെന്നാണ് കേസ്. പാങ്ങോട്, നെടുമങ്ങാട് സ്‌റ്റേഷനുകളിലാണ് പൊലീസുകാരനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.

സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. പണം വാങ്ങിയ ആദ്യ നാളുകളിൽ ലാഭവിഹിതം തന്നിരുന്നു. എന്നാൽ പണമോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി. മെഡിക്കൽ അവധിയിലുള്ള രവി ശങ്കർ എവിടെയാണെന്നറിയില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നത്.