
ചെന്നൈ: താലിച്ചരട് കഴുത്തിൽ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. ചെന്നൈയ്ക്ക് സമീപം അമ്പത്തൂരിലാണ് സംഭവം. കള്ളിക്കുപ്പം സ്വദേശി പവിത്ര (28) യെയാണ് ഭർത്താവ് രാജ (35) കൊലപ്പെടുത്തിയത്. അയൽവാസികളായിരുന്ന ഇരുവരും ആറ് മാസം മുമ്പായിരുന്നു വിവാഹിതരായത്.
പവിത്രയുടെയും രാജയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. തുണിക്കടയിലാണ് പവിത്രയ്ക്ക് ജോലി. കഴിഞ്ഞാഴ്ച ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ അമ്മ ഇവിടെ എത്തിയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇന്നലെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.