ayurvedic-pedicure

ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അവരുടെ കാൽപാദം നോക്കിയാൽ മതിയെന്ന് പഴമക്കാർ പറയാറുണ്ട്. ഒരാളുടെ സൗന്ദര്യമെന്ന് പറയുന്നത് മുഖത്തെയോ മുടിയേയോ മാത്രം ആശ്രയിച്ചല്ല, കൈകളും കാലുകളുമൊക്കെ സൗന്ദര്യത്തിന്റെ അളവുകോൽ തന്നെയാണ്.

കാൽപാദം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കുഴിനഖം അടക്കമുള്ള പ്രശ്‌നങ്ങൾ വരും. വെയിലേറ്റും ചെരുപ്പിന്റെ പാടുകൾ മൂലമൊക്കെ കാലുകൾക്ക് നിറവ്യത്യാസമുണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള നല്ലൊരു വഴിയാണ് പെഡിക്യൂർ. ബ്യൂട്ടീപാർലറിൽ പോയി കാശ് കളയണ്ട, വീട്ടിലിരുന്നുകൊണ്ട് ആയുർവേദ പെഡിക്യൂർ ചെയ്യാം.


ഇളം ചൂടുവെള്ളത്തിൽ അൽപം ത്രിഫലപ്പൊടി ചേർത്ത് കുറച്ച് സമയം കാൽ അതിൽ മുക്കിവയ്‌ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാൽ കുതിർന്ന ശേഷം ഷാംപു ഉപയോഗിച്ച് നഖങ്ങൾ നന്നായി ബ്രഷുകൊണ്ട് തേച്ച് വൃത്തിയാക്കുക. തൈരും കടലമാവും കുറച്ച് മഞ്ഞൾപ്പൊടിയും നന്നായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് കുറച്ച് പഞ്ചസാരയിട്ട് നന്നായി സ്‌ക്രബ് ചെയ്യുക. കഴുകിക്കളഞ്ഞ ശേഷം വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുക.