droupathi

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു തിമിര ശസ്ത്രക്കിയയ്ക്ക് വിധേയയായി. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ. ഇന്നലെ രാവിലെ വലതു കണ്ണിന് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രാഷ്ട്രപതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഒക്ടോബർ 16ന് മുർമുവിന് ഇടതു കണ്ണിലെ തിമിര ശസ്ത്രക്രിയ നടന്നിരുന്നു.