
പുതുതലമുറയിലെ അഭിനേതാക്കളുടെ ഒരു പൊലീസ് നിരയെ അവതരിപ്പിച്ച് പ്രിയതാരം സുരേഷ് ഗോപി. ഷെബി ചൗഘട് സംവിധാനം നിർവഹിക്കുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി റിലീസ് ചെയ്തു .പ്ലസ് ടു, ബോബി" എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം  ചെയ്യുന്ന കാക്കിപ്പട സമകാലീന സംഭവങ്ങളുമായി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് . നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത് , ചന്തുനാഥ്, ആരാധ്യ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാല പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ , സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവഹിക്കുന്നു.ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്ട് , റോണി റാഫേൽ. ക്രിസ് മസിന് റിലീസ് ചെയ്യും.