
തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതി നുവേണ്ടി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
തസ്തിക അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ, ഒഴിവുകളുടെ എണ്ണം ഒന്ന്, നിയമന രീതി കരാറടിസ്ഥാനത്തിൽ 1 വർഷത്തേക്കുള്ള നിയമനം വാക്-ഇൻ ഇന്റർവ്യൂ തീയതി 30/11/2022. യോഗ്യത -1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേർണലിസത്തിൽ പി.ജി ഡിപ്ലോമ, 5 വർഷത്തിൽ കുറയാതെ റേഡിയോരംഗ ത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം. അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലു മുള്ള ബിരുദം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 30/11/2022 ന് രാവിലെ 9 മണി മുതൽ 11 മണി വരെ നടക്കുന്ന സർട്ടിഫിക്കേറ്റ് പരിശോധനയ്ക്ക് ഹാജ രാകേണ്ടതാണ്. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്. എസ്.എൽ.സി ബുക്ക് എന്നിവ തെളിയിയ്ക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയവയുടെ പകർപ്പുകളും ഹാജരാക്കേണ്ടതാണ്.