kk

കൊൽക്കത്ത: ബംഗാളി യുവനടി ഐൻഡ്രില ശർമ്മ അന്തരിച്ചു. 24 വയസായിരുന്നു,​ ഹൗറയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് നടിയെ നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായെങ്കിലും സി.പി.ആർ നൽകി ജീവൻ പിടിച്ചുനിറുത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ തവണ ഹൃദയാഘാതം ഉണ്ടായതിനെതുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. രണ്ടു വട്ടം അർബദ ബാധിതയായ ഇവർ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്. സമീപ കാലത്ത് സഭ്യസാച്ചി ചൗധരിക്കൊപ്പം 'ഭാഗാർ' വെബ്‌സീരീസിൽ അഭിനയിച്ചിരുന്നു. നടിയുടെ മരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു.

Deeply saddened at the untimely demise of our young artiste Aindrila Sharma.

The talented actress won several accolades including the Tele Samman Award.

My deepest condolences to her family, fans & friends. I pray they find the courage in this hour of grief.

— Mamata Banerjee (@MamataOfficial) November 20, 2022