
ദോഹ: അൽ ഖോറിലെ അൽ ബയ്‌ത് സ്‌റ്റേഡിയത്തിൽ ലോക ജനതയുടെ ഒരു നേർ പരിഛേദം തന്നെ ഇപ്പോഴുണ്ടെന്ന് പറയാം. വർണാഭമായ ചടങ്ങോടെ ഖത്തർ കാൽപന്ത് ലോകകപ്പ് 2022ന്റെ ഉദ്‌ഘാടന ചടങ്ങിന് തുടക്കമായി. അക്ഷരാർത്ഥത്തിൽ ആർത്തിരമ്പുന്ന ജനക്കൂട്ടത്തിന് മുന്നിലാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ത്യൻ സമയം വൈകിട്ട് ഏഴോടെ ആരംഭിച്ച ചടങ്ങിൽ ഖത്തറിന്റെ സംസ്‌കാരത്തെ സംബന്ധിക്കുന്നതും ശേഷം ഫുട്‌ബാൾ ചരിത്രം കുറിക്കുന്നതുമായ പ്രദർശനം നടന്നു. ലോകപ്രശസ്‌ത ബാന്റായ ബിടിഎസിന്റെ അംഗമായ ജംഗ് കുക്ക്' ഡ്രീമേഴ്‌സ്' എന്ന അവരുടെ ലോകകപ്പ് സ്‌പെഷൽ ആൽബത്തിന്റെ ലൈവ് അവതരണം നടത്തി. ഖത്തറി ഗായകനായ ഫഹദ് അൽ കുബൈസിയുടെ പരിപാടിയും നടന്നു. ആരാധകരെ അക്ഷരാർത്ഥത്തിൽ ആവേശലഹരിയിലാക്കിയാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇപ്പോൾ ഇക്വഡോറിനെ നേരിടും.
What a performance, Jung Kook! ✨#Dreamers2022 | @bts_bighit— FIFA World Cup (@FIFAWorldCup) November 20, 2022