attack

കണ്ണൂർ: ന്യൂമാഹിയിൽ ആർഎസ്‌എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് കൂളിബസാർ സ്വദേശിയായ യശ്വന്തിനാണ് വെട്ടേ‌റ്റത്. ഗുരുതരമായി പരിക്കേറ്റ യശ്വന്ത് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ വെന്റിലേറ്ററിലാണ് യുവാവ്. ആക്രമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് സൂചന.

സംഭവത്തിൽ സ്ഥലത്തെ സിസിടിവി, മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യശ്വന്തുമായി ആരെങ്കിലും ശത്രുതയിലായിരുന്നോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ആക്രമണം നടന്നതിനെ തുടർന്ന് സ്ഥലത്ത് വലിയ പൊലീസ് കാവലുണ്ട്. കൂടുതൽ സേനയെ ഇവിടെ വിന്യസിക്കും.