kk

ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യപോരാട്ടത്തിന് തുടക്കമിട്ട് ഖത്തറും ഇക്വഡോറും. മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോർ രണ്ടു ഗോളിന് മുന്നിലാണ്. സൂപ്പർ താരം എന്നർ വാലൻസിയയാണ് രണ്ടു ഗോൾ നേടിയത്. 16-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി വലൻസിയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 31-ാം മിനിട്ടിൽ ഹെഡറിലൂടെ വലൻസിയ വീണ്ടും ഖത്തറിന്റെ വല കുലുക്കി,​ തി ഥേയർക്കെതിരെ രണ്ടാം മിനിട്ടിൽ വലൻസിയയുടെ ഹെഡറിലൂടെ ഇക്വഡോർ ഗോൾ നേടിയെങ്കിലും വാറിലൂടെ റഫറി ഓഫ്സൈഡ് വിധിച്ചു. ഉദ്ഘാടന മത്സരത്തിൽ ഈ 2000ന് ശേഷം നടന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങളിൽ ഡബിൾ നേടുന്ന അഞ്ചാമത്തെ താരമാണ് വലൻസിയ.

പ്രതിരോധത്തിലൂന്നി 5-3-2 എന്ന ഫോർമാറ്റിലാണ് ഖത്തർ മത്സരത്തിനിറങ്ങിയത്. 4- 4-2 എന്ന ഫോർമാറ്റിൽ ഇക്വഡോറും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളിനിയന്ത്രിക്കുന്നത്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്.

ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.

ഇക്വഡോർ ടീം : ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.