kk

ന്യൂയോർക്ക് : ടിവി,​ ഫ്രിഡ്ജ്,​ കാർ തുടങ്ങിയ വില കൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്ന ഉപദേശവുമായി ലോകകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ്. പണം സൂക്ഷിച്ച് ചെലവാക്കാനും വരും മാസങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനുമാണ് അമേരിക്കക്കാരോട് ജെഫ് ബെസോസ് നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ചാണ് ബെസോസിന്റെ മുന്നറിയിപ്പ്.

പുതിയ കാർ,​ ടിവി ഫ്രിഡ്ജ്,​ തുടങ്ങിയവ വാങ്ങാൻ നിലവിൽ പണം ചെലവഴിക്കുന്നത് അമേരിക്കയിലെ കുടുംബങ്ങൾ വേണ്ടെന്ന് വയ്ക്കണം,​ കൂടുതൽ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും,​ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. പലമേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും ബെസേസ് പറഞ്ഞു. തന്റെ 12400 കോടി ഡോളർ ആസ്തിയിൽ നിന്നും ഭൂരിഭാഗവും സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും ജെഫ് ബെസോസ് വ്യക്തമാക്കി.

.നിലവിൽ ജെഫ് ബെസോസ് ആമസോണിന്റെ എക്സിക്യുട്ടീവ് പ്രസിഡന്റാണ്. ആമസോൺ സി.ഇ.ഒ പദവിയിൽ നിന്നും അദ്ദേഹം രാജിവെച്ചത് കഴിഞ്ഞ വർഷമാണ്.