
ദോഹ: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിന് തകർപ്പൻ ജയം, ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിഷൽ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. ക്യാപ്ടനും സൂപ്പർതാരവുമായ എന്നർ വലൻസിയയുടെ ഇരട്ട ഗോളുകളാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽത്തന്നെ നായകൻ എന്നർ വലൻസിയയിലൂടെയാണ് ഇക്വഡോർ രണ്ട് ഗോളുകളും നേടിയത്.
15-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് വലൻസിയ ഖത്തർ ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. ഖത്തർ ഗോളി അൽ ഷീബ് ബോക്സിനുള്ളിൽ വലൻസിയയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതോടെ വലൻസിയ ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. 31-ാംമിനിട്ടിൽ വലൻസിയ മനോഹരമായൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ഇക്വഡോർ 2-0ത്തിന് ലീഡെടുത്തു