water

മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. കർണാടകയിലെ ചാമരാജനഗറിലെ ഹെഗോതറ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സ്ത്രീ. ഇവർ കുടിവെള്ള ടാങ്കിനോട് ചേർന്നുള്ള പൈപ്പിൽ നിന്നാണ് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ആളുകൾ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽ നിന്ന് പോയശേഷം ഇവർ പൈപ്പ് തുറന്ന് ടാങ്കിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞു. ഇതിനുശേഷം ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ തഹസിൽദാർ ഐ ഇ ബസവരാജ് പറ‌ഞ്ഞു.