baby

പല്ലിന് കേടുള്ള ഒരുപാട് കുട്ടികളുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെയാണ് പലപ്പോഴും വില്ലനാകുന്നത്. പല്ല് വരുന്നതിന് മുമ്പേ തന്നെ ചില കാര്യങ്ങൾ മാതാപിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്നല്ലേ?

പല്ല് മുളയ്ക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ മോണ ചൂടുവെള്ളത്തിൽ മുക്കിയ പഞ്ഞിയോ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കണം. കുപ്പിപ്പാലോ, മുലപ്പാലോ ജ്യൂസോ നൽകിയ ശേഷം പൊന്നോമനയുടെ വായ വൃത്തിയാക്കാൻ മറന്നുപോകരുത്.

രാത്രിയിൽ പാലുകുടിക്കുന്ന കുട്ടികളുടെ പല്ലിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന നിറവ്യത്യാസമാണ് പിന്നീട് പാടുകളായി മറുന്നത്. കൂടുതൽ മിഠായി കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ തകർക്കും. എല്ലാ ദിവസവും പല്ല് വൃത്തിയാക്കാൻ മക്കളെ ശീലിപ്പിക്കണം. രണ്ട് നേരം പല്ല് തേക്കണമെന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുക.