ee

തിരുവനന്തപുരം:കാട്ടാക്കട മണ്ഡലം കാർബൺ ന്യൂട്രൽ അഥവാ കാർബൺ തുലിതമാക്കുക എന്ന വേറിട്ട ലക്ഷ്യത്തോടെ കാട്ടാൽ ഇന്റസ്ട്രിയൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ കീഴിൽ എം.എൽ.എൽ ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പദ്ധതിയിടുന്ന കാർബൺ ന്യൂട്രൽ മാളിന്റെ സാദ്ധ്യതാപഠന റിപ്പോർട്ട് പൂർത്തിയായി. തിരുവനന്തപുരം ആർ ട്രീ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇഗ്‌നോ എം.എസ്.ഡബ്ലു ,ബി.എസ്.ഡബ്ലു വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ട് എം.എൽ.എയ്ക്ക് സമർപ്പിച്ചു.ലാൻഡ് യൂസ് ഭവനിൽ നടന്ന ചടങ്ങിൽ പ്രോജക്ടിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് എം.എൽ .എ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.ലാന്റ് യൂസ് ബോർഡ് ഡയറക്ടർ എ.നിസാമുദ്ദീൻ, ആർ ട്രീ ഫൗണ്ടേഷൻ ചെയർമാൻ രാകേഷ് ചന്ദ്രൻ,കാർബൺ ന്യൂട്രൽ മാൾ പ്രോജക്ട് കോർഡിനേറ്റർ നിതിൻ ചന്ദ്രൻ, ഇഗ്‌നോ അക്കാഡമിക് കൗൺസിലർ സജിത്ത് .എ എന്നിവർ പങ്കെടുത്തു.