ss

ബോളിവുഡിന്റെ രക്ഷകയാണ് തബു എന്ന് നടി കങ്കണ റണൗട്ട്. സമൂഹമാദ്ധ്യമത്തിലൂടെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. ഈ വർഷം ബോളിവുഡിൽ രണ്ടു ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത്. ഭൂൽ ദുലയ്യ 2, ദൃശ്യം 2 എന്നിവയാണ് അത്. ഈ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രമായി തബു എത്തിയിരുന്നു. അവർ ഒറ്റയ്ക്ക് ഹിന്ദി സിനിമ മേഖലയെ രക്ഷിച്ചു. അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അവരുടെ അമ്പതുകളിൽ താരമൂല്യം നേടാനും സാധിച്ചത് അഭിനന്ദനാർഹമാണ്. തബു പ്രചോദനമാണ്. സ്‌ത്രീകൾക്ക് അവരുടെ ജോലിയോടുള്ള സമർപ്പണത്തിന് കൂടുതൽ ബഹുമതി അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. കങ്കണ കുറിച്ചു. അജയ് ദേവ‌്‌ഗൺ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യം 2വിന്റെ രണ്ടുദിവസത്തെ കളക്ഷൻ 36.97 കോടിയാണ്. ഭൂൽ ദുലയ്യ 2ൽ ഇരട്ട വേഷമാണ് തബുവിന്. അതേസമയം തുടർച്ചയായ പരാജയങ്ങളാണ് കങ്കണ ചിത്രങ്ങൾ നേരിടുന്നത്.