തിരുവനന്തപുരം: ചേങ്കോട്ടുകോണം സ്വാമി​ എന്നറി​യപ്പെടുന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ 16-ാമത് മഹാസമാധി വാർഷികം 24, 25 തീയതികളിൽ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം,മിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ആചരിക്കും. ശ്രീരാമദാസ ആശ്രമത്തിൽ 24ന് രാവിലെ 6.30ന് അഹോരാത്ര ശ്രീരാമായണപാരായണ സമാരംഭം,10ന് ഗുരുഗീതാ പാരായണം,ഭജന. 11ന് മഹാസമാധിപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് സഹസ്രദീപദർശനം, രാത്രി 7.30ന് ഭജന.25ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകം, രാവിലെ 6.30ന് അഹോരാത്ര ശ്രീരാമായണ പാരായണസമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, രാത്രി 7.30ന് ഭജന, 8ന് ആരാധന, 26 വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും. ചടങ്ങുകൾക്ക് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മുഖ്യകാർമികത്വം വഹിക്കും.