h

 ജനറൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്‌നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്‌സ്, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ ഒഫ് ലീഗൽ, മെട്രോളജി, കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അസിസ്റ്റന്റ്, കേരള കോമൺ പൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും), യൂണിവേഴ്‌സിറ്റികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ കോപ്പി ഹോൾഡർ,
ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

 ജനറൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) - തസ്തികമാറ്റം മുഖേന തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (പട്ടികവർഗം), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന, ദ്രവ്യഗുണ, പ്രസൂതി ആൻഡ് സ്ത്രീരോഗ) - പട്ടികവർഗം, വി.എച്ച്.എസ്.ഇ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി - സീനിയർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി - സീനിയർ (പട്ടികജാതി/പട്ടികവർഗം), ആർക്കിയോളജി വകുപ്പിൽ എസ്‌കവേഷൻ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - മെക്കാനിക്കൽ അഗ്രികൾച്ചറൽ മെഷീനറി (പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - ഡ്രാഫ്ട്‌സ്മാൻ സിവിൽ (പട്ടികജാതി/പട്ടികവർഗം), ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം).

 എൻ.സി.എ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്‌നിക്കൽ അസിസ്റ്റന്റ് (രണ്ടാം എൻ.സി.എ - എസ്.സി.സി.സി ), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ ഗ്രേഡ് 2 (ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ), ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് സ്രാങ്ക് (രണ്ടാം എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ).