areez

ന്യൂഡൽഹി: രസ്‌ന ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അരീസ് പിറോജ്ഷാ ഖംബട്ട (85)അന്തരിച്ചു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്‌ന ഫൗണ്ടേഷന്റെയും ചെയർമാൻ കൂടിയാണ്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്‌നയ്ക്ക് തുടക്കമിട്ടത്.

അഞ്ചുരൂപയുടെ പായ്ക്കറ്റ് വാങ്ങിയാൽ 32 ഗ്ലാസ് ശീതളപാനീയമുണ്ടാക്കാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ഐ ലവ് യു രസ്‌ന എന്ന പേരിലുള്ള പരസ്യം വലിയ തോതിലാണ് ജനങ്ങളുടെ മനസിലിടംപിടിച്ചത്. 60 രാജ്യങ്ങളിലാണ് രസ്ന ഇപ്പോൾ വിൽക്കുന്നത്.

നിലവിൽ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലുമായി ചവനപ്രാശ്, തേൻ, ചോക്കോ സ്‌പ്രെഡ്, ഇൻസ്റ്റന്റ് സൂപ്പ്, ഐസ് ടീ തുടങ്ങി പത്തിലധികം ഉത്പന്നങ്ങഴും രസ്‌നയ്‌ക്കുണ്ട്. ഭാര്യ: പെർസിസ്. മക്കൾ: പിറൂസ്, ഡെൽന, റുസാൻ. മരുമകൾ: ബിനൈഷ.