akshay-kumar

ഹെെദരാബാദ്: തെലങ്കാന മന്ത്രി ശ്രീനിവാസ് ഗൗഡിന്റെ പി എയുടെ മകൻ ആത്മഹത്യ ചെയ്തു. മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ദേവേന്ദറിന്റെ മകനായ അക്ഷയ് കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടാപ്പൂർ ബന്ധുവീട്ടിലെ സീലിംഗ് ഫാനിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

അടുത്തിടെ അക്ഷയ് കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം ഡബിൾ ബെഡ്റൂം വീടുകൾ നൽകാമെന്ന് പറഞ്ഞ് അക്ഷയ് പണം തട്ടി എ തട്ടന്ന ആരോപണത്തിൽ രണ്ട് മാസം മുൻപ് കേസെടുത്തിരുന്നതായി ഗച്ചിബൗളി ഇൻസ്പെക്ടർ ജി സുരേഷ് അറിയിച്ചു. ഈ ആരോപണങ്ങളിൽ മനംനൊന്താണ് അക്ഷയ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.