eldhose

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ എൽദോസ് കുന്നപ്പിള‌ളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജികൾ പരിഗണിച്ച് ഹൈക്കോടതി. കേസിൽ വാദം കേട്ടശേഷം ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കഴിഞ്ഞ ദിവസം ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനം സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതിയ്‌ക്ക് കണ്ടെത്താനായില്ല. ആദ്യ ഘട്ടത്തിൽ ലൈംഗിക പീഡനം എന്നൊരു വകുപ്പ് പൊലീസ് എഫ്‌ഐആറിൽ രജിസ്‌റ്റർ ചെയ്‌തിരുന്നില്ലാത്തതിനാലാണിത്. ലൈംഗിക പീഡന ആരോപണം ആദ്യം ചിത്രത്തിൽ തന്നെയുണ്ടായിരുന്നില്ലല്ലോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

എൽദോസ് കുന്നപ്പിള‌ളിലിനെതിരായ പരാതി അസാധാരണമായ കഥ പോലെ തോന്നുന്നതായും കോടതി പറഞ്ഞു. ജസ്‌റ്റിസ് കൗസർ എടപ്പഗത്താണ് കേസിൽ വാദം കേട്ടത്. നൂറ് തവണ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101ാമത് തവണ സമ്മതമില്ലാതെയാണെങ്കിൽ അത് ബലാൽസംഗമാണെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. അതേസമയം എംഎൽഎയായതിനാൽ ഇരയെ എൽദോസ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.