
കൊച്ചി: കൊച്ചിയിൽ ഇന്ന് ചേരുന്ന കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം മുഹമ്മദ് ഷരീഖ് കേരളത്തിൽ വന്നതിനെക്കുറിച്ചും ചർച്ച ചെയ്തേക്കും. കടൽ വഴിയുള്ള തീവ്രവാദവും കള്ളക്കടത്തും നേരിടാൻ നടപ്പാക്കുന്ന സീ വിജിൽ പദ്ധതിയുടെ അവലോകനത്തിനാണ് യോഗം ചേരുന്നത്. കൊച്ചിയിലെ ഐ.ബി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ റോ, എൻ.ഐ.എ എന്നിവ ഉൾപ്പെടെ ഏജൻസകളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സെപ്തംബർ ആദ്യവാരം മുഹമ്മദ് ശരീഖ് തമിഴ്നാട്ടിൽ എത്തിയിരുന്നു. കോയമ്പത്തൂർ, മധുര, നാഗർകോവിൽ എന്നിവിടങ്ങൾ സന്ദർശിച്ചു. കോയമ്പത്തൂരിലെ ശിങ്കനല്ലൂരിൽ ഡോർമറ്ററിയിൽ ഇയാൾ താമസിച്ചത് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നീലഗിരി സ്വദേശിയായ അദ്ധ്യാപകന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മൊബൈൽ സിം കാർഡ് വാങ്ങുകയും ചെയ്തു. ഇവിടെ നിന്നാണ് കേരളത്തിലെത്തിയതെന്നാണ് കരുതുന്നത്.