arrest

തിരുവനന്തപുരം: വീടിന് സമീപം മണ്ണിറക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മയെ മക്കളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച രണ്ടുപേർ അറസ്റ്റിലായി. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 3.30ന് ആയിരുന്നു സംഭവം. മണ്ണ് നിക്ഷേപിച്ചതിനെ തുടർന്ന് പൊടിമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നെട്ടയം സ്വദേശി ആശയും മക്കളും ലോറി തടഞ്ഞത്. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രതികൾ ആശയെ തള്ളിനിലത്തിട്ട് മർദ്ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ആദ്യം പ്രതികളെ പിടികൂടാൻ തയ്യാറായില്ല. മർദ്ദന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതതോടെയാണ് പൊലീസ് നടപടി .