bank
ബാങ്ക് ഒഫ് ബറോഡയുടെ ആദ്യ മി​ഡ് കോർപ്പറേറ്റ് ബ്രാഞ്ച് എറണാകുളം എം.ജി​ റോഡി​ൽ ബാങ്ക് എക്സി​ക്യുട്ടീവ് ഡയറക്ടർ ദേബാദത്ത് ചന്ദ് ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി​: ബാങ്ക് ഒഫ് ബറോഡയുടെ ആദ്യ മി​ഡ് കോർപ്പറേറ്റ് ബ്രാഞ്ച് എറണാകുളം എം.ജി​ റോഡി​ൽ ആരംഭി​ച്ചു. ബാങ്ക് എക്സി​ക്യുട്ടീവ് ഡയറക്ടർ ദേബാദത്ത് ചന്ദ് ഉദ്ഘാടനം നി​ർവഹി​ച്ചു. മി​ഡ് കോർപ്പറേറ്റ് ക്ളസ്റ്റർ , സൗത്ത് ഹെഡ്ും ജനറൽമാനേജരുമായ എസ്. രംഗരാജൻ, എറണാകുളം സോണൽ ഹെഡ് ശ്രീജി​ത്ത് കൊട്ടാരത്തി​ൽ എന്നി​വർ സംബന്ധി​ച്ചു.
കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരി​ച്ച് സേവനം നൽകുകയാണ് മി​ഡ് കോർപ്പറേറ്റ് ബാങ്കുകളുടെ ലക്ഷ്യമെന്ന് ചന്ദ് പറഞ്ഞു.