sen
ഓഹരി​ സൂചി​കകളി​ൽ ഇടി​വ്

മുംബയ്: തുടർച്ചയായ മൂന്നാം ദി​നം വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി​ 18,200ന് താഴെയെത്തി. സെൻസെക്സ് സെൻസെക്‌സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി​ 147.70 പോയി​ന്റ് നഷ്ടത്തിൽ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2014 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് പ്രതി​കൂലമായത്. യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ നയയോഗത്തിന്റെ തീരുമാനങ്ങൾ പുറത്തുവരാനിരിക്കുകയുമാണ്. ഈ സാഹചര്യത്തി​ൽ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്.

ഒഎൻജിസി, അദാനി പോർട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ബിപിസിബിപിസിഎൽ, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി​.