
ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാരുടെ എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ ഒഴിവാക്കി. കൊവിഡ് വാക്സിനേഷനുള്ള സെൽഫ് ഡിക്ലറേഷൻ ഫോം ആണ് വിദേശത്ത് നിന്ന് വരുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. ഇളവ് നാളെ മുതൽ പ്രാബല്യത്തിൽ വരും.
കൊവിഡ് വാക്സിനേഷൻ വർദ്ധിച്ചതും കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നതും കണക്കിലെടുത്താണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.
.