iphone

ഏറ്റവും പുതിയ ഐഫോൺ 14 സീരീസ് വിപണിയിലെത്തിയതിന് പിന്നാലെ ഏറെ ജനപ്രിയമായ മറ്റൊരു മോഡൽ വലിയ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് . 2022ലും ഏറെ വിറ്റ് പോകുന്ന ഐഫോൺ മോഡലുകളിൽ ഒന്നാണ് ഐഫോൺ 12. ഏറ്റവും പുതിയ 14 സീരിസിന്റെ വിലയുമായി താരതമ്യം ചെയ്ത് വിലക്കുറവിൽ സ്വന്തമാക്കാവുന്ന 5ജി ഫോൺ എന്ന് തരത്തിൽ ഏറെ സ്വീകാര്യമാണ് ഈ മോഡൽ.

എന്നാൽ പുതിയ വിലക്കുറവോട് കൂടി മികച്ച ലാഭത്തിൽ ഐഫോൺ 12 സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഫ്ളിപ്പ്ക്കാർട്ട് ഐഫോൺ ആരാധകർക്ക് നൽകുന്നത്. 2020 ഒക്ടോബറിൽ 79,990 രൂപയ്ക്കായിരുന്നു ഐഫോൺ 12 ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ വിലക്കുറവോടെ ഐഫോൺ 12 ന്റെ 64 ജിബി സ്റ്റോറേജ് മോഡൽ 48,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാർട്ട് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നത്.

7,130 രൂപയുടെ വമ്പൻ ഡിസ്കൗണ്ടാണ് ഫ്ളിപ്പ്കാർട്ട് ഇപ്പോൾ ഐഫോൺ 12ന് നൽകിയിരിക്കുന്നത്.ഐഫോൺ 12 ന്റെ 128 ജിബി, 256 ജിബി മോഡലുകൾക്കും വിലയിൽ വ്യത്യാസം വന്നിട്ടുണ്ട്. ഈ മോഡലുകൾ യഥാക്രമം 53999, 61,999 രൂപയ്ക്കാണ് ഫ്ളിപ്പ്ക്കാർട്ടിൽ ലഭിക്കുക. ഇത് കൂടാതെ എക്സ്ചേഞ്ചിലൂടെ 17,500 രൂപയ്ക്ക് വരെ സ്മാർട്ട് ഫോൺ കൈക്കലാക്കാനുള്ള അവസരവുമുണ്ട്. കൂടാതെ ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് വഴി 10 ശതമാനം വിലക്കുറവും അധികമായി നേടാവുന്നതാണ്.

iPhone 12 AD pic.twitter.com/7bNLbweD0a

— milot (@milotlife) November 12, 2022

ഐഫോൺ 12 ഫീച്ചറുകൾ

•12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ

•12 മെഗാപിക്സൽ സെൽഫി ക്യാമറ

•ഐപി 68 റേറ്റിംഗ്

•എ14 ബയോണിക് ചിപ്പ്

•6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്പ്ളേ