
പുരുഷന്മാരെ സ്‌ത്രീകളിൽ ആകർഷിക്കുന്ന ആദ്യ ഘടകം കണ്ണ് ആണെന്നാണ് പറയാറ്. കണ്ണെഴുതി സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഭൂമി മലയാളത്തിൽ ഉണ്ടാകില്ല. എന്നാൽ പെൺകുട്ടികൾക്ക് മാത്രമല്ല ആണുങ്ങൾക്കും കണ്ണെഴുത്ത് ശീലമാക്കാം. ഇത് കാഴ്‌ച ശക്തി വർദ്ധിക്കും. നല്ല കൺമഷി ഉപയോഗിച്ച് ആകണം എന്ന് മാത്രം. മികച്ച കൺമഷിയുണ്ടാക്കി രാവിലെ തന്നെ കണ്ണെഴുതണം. രാത്രി കണ്ണെഴുതിയാൽ അത് ഉറക്കത്തിന് കുറവുണ്ടാക്കും.
എങ്ങനെയാണ് നല്ല കൺമഷി തയ്യാറാക്കുന്നത് എന്ന് നമ്മുടെ ആയുർവേദ ആചാര്യന്മാർ നിഷ്‌കർഷിച്ചിട്ടുണ്ട്. വൃത്തിയുളള ഒരു തുണി കഷ്‌ണങ്ങളാക്കി മുറിച്ച് തിരിതെറുത്ത് തയ്യാറാക്കി വയ്‌ക്കണം. ഇനി ഈ തിരികളെ ചെറുനാരങ്ങാ നീര്, പൂവാംകുറുന്ന് ഇലയുടെ നീര് എന്നിവ ചേർത്തതിൽ മുക്കി ഉണക്കി വയ്‌ക്കുക. ശേഷം മൺചെരാതെടുത്ത് അതിൽ ത്രിഫല പൊടി മൂപ്പിച്ച ശേഷം എള്ളെണ്ണയൊഴിച്ച് ചേർത്തശേഷം തിരി കത്തിക്കുക. ഇനി കത്തുന്നത് മൺകലം കൊണ്ട് മൂടുന്നതുപോലെ പിടിക്കുക. കലത്തിനുളളിൽ കത്തിയ കരി പുരളും. ഇനി ഇത് അഞ്ജനം, പച്ചകർപ്പൂരം ഇവ ചേർത്ത് മയമുളള തരത്തിലാക്കി ദിവസവും പുലർച്ചെ കണ്ണെഴുതൂ. സുന്ദരമായ കണ്ണ് റെഡി.