
ദോഹ: ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അർജന്റീനിയൻ മാദ്ധ്യമ പ്രവർത്തകയായ ഡൊമിനിക്ക സെട്സ്ഗറിന് അത്ര നല്ല തുടക്കമായിരുന്നില്ല ഖത്തറിൽ ലഭിച്ചത്. കാരണം ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് ഡൊമിനിക്കയ്ക്കുണ്ടായത്. ലോകകപ്പ് മത്സരങ്ങളുടെ ആദ്യ ദിവസം തന്നെ അവരുടെ ബാഗ് മോഷ്ടിക്കപ്പെടുകയാണുണ്ടായത്. ഡൊമിനിക്കയുടെ ഹാൻഡ് ബോഗിൽ നിന്ന് നിരവധി വസ്തുക്കളുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം വലിയ രീതിയിൽ തന്നെ പ്രചരിക്കുകയും ചെയ്തു.
ബാഗ് മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ ഡൊമിനിക ഖത്തർ പൊലീസ് വിഭാഗത്തെ വിവരം ധരിപ്പിക്കുകയുണ്ടായി. എന്നാൽ പൊലീസിൽ നിന്നുണ്ടായ പ്രതികരണം തന്നെ ഞെട്ടിച്ച് കളഞ്ഞു എന്നാണ് ഡൊമിനിക വിവരിക്കുന്നത്. നഗരത്തിലെമ്പാടും സിസിടിവി നിരീക്ഷണമുളളതിനാൽ മോഷ്ടാവിനെ ഉടനടി തന്നെ പിടുകൂടാമെന്ന ഉറപ്പ് പൊലീസ് അവർക്ക് നൽകി. എന്നാൽ അതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യമായിരുന്നു ഡൊമിനികയെ അമ്പരിപ്പിച്ചത്.
മോഷ്ടാവിനെ പിടികൂടിയാൽ അയാൾക്ക് എന്ത് ശിക്ഷ നൽകണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം. അയാൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ നൽകണമോ അതോ നാട് കടത്തണമോ എന്ന് പരാതിക്കാരിയോട് തന്നെ പൊലീസ് ആരായുന്നത് കേട്ട് അമ്പരന്ന് പോയി എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകയുടെ പ്രതികരണം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഖത്തർ പൊലീസിന്റെ ആതിഥേയ മര്യാദയും കൃത്യ നിർവഹണവും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.
La journaliste argentine Dominique Metzger a été volée en direct alors qu'elle faisait un reportage au Qatar sur la Coupe du monde. Une partie de son argent et ses papiers ont été volés. pic.twitter.com/btfcFOnhC1
— Claire (@Langoula1Claire) November 21, 2022
La journaliste argentine Dominique Metzger a été volée en direct alors qu'elle faisait un reportage au Qatar sur la Coupe du monde. Une partie de son argent et ses papiers ont été volés. pic.twitter.com/btfcFOnhC1
— Claire (@Langoula1Claire) November 21, 2022