
ഒരു പുരുഷൻ തന്റെ ഇണയെ കണ്ടെത്തുന്നത് പല കാര്യങ്ങൾ സസൂക്ഷ്‌മം നിരീക്ഷിച്ച ശേഷമാണ്. അതിൽ സ്‌ത്രീയുടെതു പോലെ പുരുഷനും ചില പ്രത്യേക കാര്യങ്ങളിൽ ആകർഷണമുണ്ടെന്നാണ് ഗവേഷക മതം. ഒരു സ്‌ത്രീയിൽ പുരുഷന് ആകർഷണമുണ്ടാക്കുന്ന ഏറ്റവും ആദ്യ ഘടകം മനോഹരമായ ചിരിയാണ്. സ്‌ത്രീയുടെ മുഖത്തെ നല്ലൊരു ചിരി ഏതൊരു പുരുഷനിലും ആകർഷണമുണ്ടാക്കാമെന്നാണ് ഗവേഷകർ പഠനത്തിലൂടെ മനസിലാക്കുന്നത്.
മറ്റൊരു ഘടകം കണ്ണുകളാണ്. ഭംഗിയേറിയ വിടർന്ന കണ്ണുകൾ പലതരം വികാരങ്ങളെ, ഭാവങ്ങളെ വാക്കുകളിലൂടെയല്ലാതെ തന്നെ കൈമാറുന്നുണ്ട്. ഇത് പുരുഷനെ പെട്ടെന്ന് ആകർഷിക്കും. നോട്ടവും കണ്ണിലെ ഭാവവും പുരുഷനെ ആകർഷിക്കാനും വികർഷിക്കാനും ഒരുപോലെ കാരണമാകും.
ശാരീരിക ഘടനയാണ് മൂന്നാം ഘടകം. താനുമായി യോജിക്കുന്ന ശാരീരിക ഘടനയാണോ സ്‌ത്രീയ്‌ക്കുളളതെന്ന് പുരുഷൻ ഗഹനമായി നിരീക്ഷിക്കും. ഇവ ആകർഷണം തോന്നുന്നത് പരമ പ്രധാനമാണ്. അതുപോലെയാണ് വേഷവിധാനം. വസ്‌ത്രവും ആഭരണവും മുഖസൗന്ദര്യത്തിനായി ചെയ്യുന്ന പൊടിക്കൈകളുമെല്ലാം സ്‌ത്രീകൾക്ക് യോജിക്കുമോ എന്ന് പുരുഷൻ കണക്കുകൂട്ടും. ഇത് നന്നായി യോജിക്കുന്നവരിൽ അവർ വളരെ പെട്ടെന്ന് അടുക്കും.
സ്ത്രീകളുടെ സൗഹൃദങ്ങളും പുരുഷൻ സസൂക്ഷ്‌മം നിരീക്ഷിക്കും. അതിന്റെ പേരിൽ അഭിപ്രായം അവർ സ്വരൂപിക്കും. മാത്രമല്ല അവരിൽ തൃപ്‌തി വരുത്തുന്ന സൗഹൃദങ്ങൾ പുരുഷന്റെ ഇഷ്‌ടം വർദ്ധിപ്പിക്കും. മറ്റൊന്ന് സൗഹൃദങ്ങളിലും പെരുമാറ്റത്തിലും സ്‌ത്രീ കാണിക്കുന്ന ആത്മവിശ്വാസമാണ്. ഇത് വളരെ പ്രധാന ഘടകമാണ്. ആത്മവിശ്വാസമുളള സ്‌ത്രീകളെ ഏതൊരു പുരുഷനും വളരെവേഗം മാനിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.