
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിന് വേഗം തീരെക്കുറവായിരുന്നതിനാൽ ആളപായമുണ്ടായില്ല. ചിറ്റൂർ റോഡിൽ ഷേണായീസ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. എറണാകുളത്തു നിന്ന് വൈറ്റില വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ടയർ ഊരിത്തെറിച്ച് റോഡ് സൈഡിൽ പാർക്കു ചെയ്തിരുന്ന കാറിലിടിക്കുകയായിരുന്നു. കാറിന്റെ ഡോറിന് കേടുപാടുകളുണ്ടായി. ബസിൽ ഇരുപത് യാത്രക്കാരുണ്ടായിരുന്നു. ഇവരെ വേറെ വാഹനത്തിൽ കയറ്റിവിട്ടതായി ഡ്രൈവർ ജയചന്ദ്രൻ പറഞ്ഞു.