
ജീവിക്കാൻ നെട്ടോട്ടമോടുന്ന പലർക്കും മിസ് ചെയ്യുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം. ജീവിതത്തിലെ ക്ളേശങ്ങൾ സമ്മാനിക്കുന്ന പിരിമുറുക്കങ്ങൾ ലൈംഗിക തൃഷ്‌ണയെയും ആസക്തിയെയും കാര്യമായിത്തന്നെ ബാധിക്കും. മനശാസ്ത്രപരവും ഹോർമോൺ സംബന്ധവുമായ ഏറ്റക്കുറച്ചിലുകൾ നമുക്ക് ചുറ്റിലുമുള്ള ചിലരുടെയെങ്കിലും ദാമ്പത്യത്തെ തകർത്തിട്ടുമുണ്ട്.
കൃത്യമായ ജീവിത ശൈലിയിലൂടെ കോട്ടങ്ങളെ നേട്ടങ്ങളാക്കാൻ സാധിക്കും. ഇക്കാര്യത്തിൽ നാട്ടുവൈദ്യത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു തരത്തിലുമുള്ള സൈഡ് എഫക്‌ടുകൾ ഇല്ലായെന്ന് മാത്രമല്ല പങ്കാളിയുമായുള്ള ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും ആയുർവേദ വിധി പ്രകാരമുള്ള ചില കൂട്ടുകൾക്ക് കഴിയും. അതിനൊന്ന് പരിചയപ്പെടാം.
കിടപ്പറയിൽ കുതിരശക്തിക്ക് തുല്യമായ ലൈംഗികശേഷി നേടാൻ ചെയ്യേണ്ടത്-
രണ്ട് ടീ സ്പൂൺ ഒലിവ് ഓയിൽ എടുക്കുക. ഒലിവ് ഓയിൽ പാനിലേക്ക് പകർന്ന് ചൂടാക്കണം. അതിലേക്ക് ഏഴോ എട്ടോ ചുന്നുള്ളി ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. തുടർന്ന് നല്ലതുപോലെ ഉടയ‌്ക്കണം. ആ മിശ്രിതത്തിലേക്ക് ശുദ്ധമായ തേൻ ചേർത്ത് രാവിലെ വെറും വയറ്റിലും, വൈകിട്ട് ആഹാരത്തിന് ശേഷവും കഴിക്കണം. ഒരാഴ്‌ച കൊണ്ട് ഫലം ലഭിക്കും. രണ്ടുമാസം ഇത് തുടർച്ചയായി കഴിച്ചാൽ ലൈംഗിക ജീവിതം ഏറെ ആസ്വാദ്യകരമായി തീരും.