gulab-singh

ന്യൂഡൽഹി: നഗരസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആം ആദ്മി എംഎൽഎയെ പാർട്ടി പ്രവർത്തകർ മർദിച്ചതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. നിരവധി ബിജെപി നേതാക്കൾ എഎപിയെ പരിഹസിച്ചുകൊണ്ട് ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്.

ഡൽഹിയിലെ മതിയാലയിൽ നിന്നുള്ള എംഎൽഎ ഗുലാബ് സിംഗ് യാദവിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഗുലാബ് സിംഗ് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. തർക്കമുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രൂക്ഷമായ വാക്കേറ്റത്തിനൊടുവിൽ ഗുലാബ് സിംഗിനെ മർദിക്കുന്നതും കോളറിൽ പിടിച്ച് തള്ളുന്നതും ഇയാൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പാർട്ടി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Unprecedented scenes from the party that indulged in the theatrical drama of ‘honest politics’.

Such is AAP’s corruption that even their members are not sparing their MLAs!

A similar outcome awaits them in upcoming MCD polls. pic.twitter.com/ig9rKuKl82

— Sambit Patra (@sambitswaraj) November 21, 2022