wales

ദോഹ: ഈ ലോകകപ്പിലെ ആദ്യ സമനിലയുടെ ഉടമകളായി അമേരിക്കയും വേയ്ൽസും. കഴിഞ്ഞരാത്രി നടന്ന മത്സരിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് പിരിഞ്ഞത്. ആദ്യ പകുതിയിൽ തിമോത്തി വിയയിലൂടെ അമേരിക്ക സ്കോർ ചെയ്തപ്പോൾ രണ്ടാം പകുതിയിൽ ഗാരേത്ത് ബെയ്‌ലിലൂടെ വേയ്ൽസ് തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ചത് അമേരിക്കയെങ്കിൽ രണ്ടാം പകുതി സ്വന്തമാക്കി വേയ്ൽസ് സമനില പിടിക്കുകയായിരുന്നു. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാൽറ്റിയിലൂടെയാണ് ഗാരെത്ത് ബെയ്ൽ മറുപടി നൽകിയത്.

അമേരിക്കയുടെ ആദ്യ പകുതി

ആദ്യ പകുതിയിൽ വേയ്ൽസിനെ നിലംതൊടീക്കാതെയായിരുന്നു യുഎസ് മുന്നേറ്റങ്ങൾ. ഇതോടെ 64 വർഷങ്ങൾക്കു ശേഷം ലോകകപ്പിൽ പന്തു തട്ടാനെത്തിയ വേയ്ൽസ് താരങ്ങൾ ആദ്യ പകുതിയിൽ പന്ത് കിട്ടാതെ വലഞ്ഞു. ലെഫ്റ്റ് ബാക്ക് ആന്റണി റോബിൻസണായിരുന്നു യു.എസ് നിരയിൽ ഏറ്റവും അപകടകാരി. വേയ്ൽസ് പ്രതിരോധത്തെ കബളിപ്പിച്ച് താരം നിരന്തരം ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു.

ബെയ്‌ലിന് ആദ്യ പകുതിയിൽ മിക്ക സമയവും കാഴ്ചക്കാരന്റെ റോളായിരുന്നു. ആദ്യ മിനിട്ടുകളിൽ താരത്തിന് ഒരു ടച്ച് പോലും ലഭിച്ചില്ല. ആദ്യ പകുതിയിൽ വെറും 15 തവണ മാത്രമാണ് ബെയ്‌ലിന്റെ കാലില്‍ പന്ത് കിട്ടിയത്, ഒരൊറ്റ ഷോട്ട് പോലും ഉണ്ടായില്ല.

വിയ ഗോൾ 36-ാം മിനിട്ടിൽ. മൈതാനമധ്യത്തു നിന്ന് പന്ത് റാഞ്ചി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് പ്രതിരോധം പിളർത്തിനൽകിയ കൃത്യതയാർന്ന പാസാണ് തിമോത്തി വിയ വലംകാലൻ ഷോട്ടിലൂടെ വലയിലെത്തിച്ചത്.

വേയ്ൽസിന്റെ രണ്ടാം പകുതി ആദ്യ പകുതിയിൽ കണ്ട വേയ്ൽസായിരുന്നില്ല രണ്ടാം പകുതിയിൽ. ഡാനിയൽ ജെയിംസിനെ പിൻവലിച്ച് കിഫെർ മൂറിനെ കളത്തിലിറക്കിയാണ് വേയ്ൽസ് തുടങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. 64-ാം മിനിട്ടിൽ ബെൻ ഡേവിസിന്റെ ഗോളെന്നുറച്ച ഹെഡർ അമേരിക്കൻ ഗോളി മാറ്റ് ടർണർ രക്ഷപ്പെടുത്തിയത് വേയ്ൽസിന് തിരിച്ചടിയായി. പിന്നാലെ കോർണറിൽ നിന്നുള്ള മൂറിന്റെ ഹെഡറും പുറത്തേക്ക് പോയി. 80-ാം മിനിട്ടിൽ ബോക്‌സിൽ ഗാരെത് ബെയ്‌ലിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. 82-ാം മിനിട്ടിൽ ബെയ്‌ലെടുത്ത ആ കിക്കിന് ഒരു വെടിയുണ്ടയുടെ വേഗമുണ്ടായിരുന്നു. 64 വർഷങ്ങൾക്കു ശേഷം വേയ്ൽസിന്റെ ലോകകപ്പ് ഗോളായിരുന്നു ഇത്. വേയ്ൽസ് ലോകകപ്പിൽ കളിക്കുന്നത് 64 വർഷത്തിന് ശേഷം പെലെ​യ്ക്ക് ​ശേ​ഷം​ ​വേ​യ്ൽ​സി​നെ​തി​രെ​ ​ലോ​ക​ക​പ്പി​ൽ​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​താ​ര​മെ​ന്ന​ ​റെ​ക്കോ​ർ​ഡ് ​ ​ തി​മോ​ത്തി​ വി​യ ​സ്വ​ന്ത​മാ​ക്കി.​