house-for-sale

ലോകജനസംഖ്യ എണ്ണൂറ് കോടി കടന്നത് കഴിഞ്ഞ ആഴ്ചയാണ്. എന്നാൽ ഇപ്പോഴും താമസിക്കാൻ ആളില്ലാത്ത ഗ്രാമങ്ങൾ യൂറോപ്പിലുണ്ട്. ആളുകൾ ഒഴിഞ്ഞ ഗോസ്റ്റ് വില്ലേജുകളിൽ താമസക്കാരെ എത്തിക്കുന്നതിനായി ആകർഷകമായപാക്കേജുകളാണ് അധികാരികൾ ഒരുക്കുന്നത്. വളരെക്കാലമായി ശൂന്യമായിക്കിടക്കുന്ന ഗ്രാമങ്ങളിലേക്ക് ആളുകളെ തിരികെ കൊണ്ടുവരാനായി തെക്കൻ ഇറ്റലിയിലെ പുഗ്ലിയയിലെ മനോഹരമായ നഗരമായ പ്രെസിക്‌സെയാണ് പുത്തൻ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കേവലം മുപ്പതിനായിരം യൂറോ അഥവാ 25 ലക്ഷം നൽകിയാൽ ഇവിടെ ആളൊഴിഞ്ഞ വീട് വാങ്ങാനാവും. അന്താരാഷ്ട്ര മാദ്ധ്യമമായ സിഎൻഎൻ ആണ് ഈ ഓഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഇവിടെ സ്ഥിരമായി താമസിക്കാൻ തയ്യാറായാൽ ഈ തുക സർക്കാർ സംവിധാനങ്ങൾ നൽകും. അതുപയോഗിച്ച് വസ്തുവാങ്ങാനും കഴിയും

ഒഴിഞ്ഞു കിടക്കുന്ന ഗ്രാമങ്ങളിലെ വീടുകൾ അതിന്റെ യഥാർത്ഥ ഉടമകൾ ഉപേക്ഷിച്ച് പോയതാണ്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി യൂറോപ്പിൽ നിരവധി ഇടങ്ങളിൽ ഇത്തരം അനാഥ ഗ്രാമങ്ങളുണ്ട്.